കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് സംസ്ഥാനത്തെ ഇൻഷുറൻസ് സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനായി നിർവചിക്കപ്പെട്ട ഘടനയിലൂടെയാണ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ആസ്ഥാനകാര്യാലയത്തിന്റെ ഓഫീസ് മേധാവി കൂടിയായ ഡയറക്ടർ വകുപ്പിന്റെ മേധാവിയായി പ്രവർത്തിക്കുന്നു. ഡയറക്ടറേറ്റ് സംസ്ഥാനതലത്തിൽ നയപരമായ മാർഗനിർദ്ദേശം, ഭരണനിയന്ത്രണം, വകുപ്പിന്റെ ആകെ മേൽനോട്ടം എന്നിവ നിർവഹിക്കുന്നു.
ഇൻഷ്വറൻസ് വകുപ്പ്, സംസ്ഥാനത്തെ 14 ജില്ലാ ഇൻഷുറൻസ് ഓഫിസുകൾ വഴി സേവനങ്ങൾ നല്കി വരുന്നു. ഓരോ ഓഫീസും ബന്ധപ്പെട്ട ജില്ലയിലെ അധികാരപരിധിയിൽ പ്രവർത്തിക്കുകയും, അതത് ജില്ലയിലെ ഓഫീസ് മേധാവിയായി ജില്ലാ ഇൻഷുറൻസ് ഓഫീസർമാർ (DIO) ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു. ജില്ലാ ഇൻഷുറൻസ് ഓഫീസുകൾക്ക് ചുവടെ പറയും പ്രകാരം അവരുടെ അധികാരപരിധിയിലുള്ള ഇൻഷുറൻസ് പദ്ധതികളും സേവനങ്ങളും നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉത്തരവാദിത്വമുണ്ട്. ഇവയിൽ ഉൾപ്പെടുന്നത്:

  • സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്
  • ഗ്രൂപ്പ് ഇൻഷുറൻസ്
  • ജനറൽ ഇൻഷുറൻസ്
  • മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

ഇങ്ങനെയുള്ള ഒരു വികേന്ദ്രീകൃത സംവീധാനത്തിലൂടെയാണ് വകുപ്പ് തദ്ദേശീയ ആവശ്യങ്ങൾക്ക് പ്രതികരിക്കുന്നതും, അതേസമയം സംസ്ഥാനതലത്തിൽ നയപരമായ ഏകീകരണവും ഭരണത്തിന്റെ ഏകീകൃതസ്വഭാവവും സാധ്യമാക്കുന്നത്.”