“Improving the lives of the millions of people is a noble endeavor. It can also be a lucrative one”
ശ്രദ്ധിക്കുക
സാങ്കേതിക കാരണങ്ങളാൽ വകുപ്പിന്റെ സോഫ്റ്റ് വെയർ സംവീധാനമായ 'വിശ്വാസ്' -ന്റെ stateinsurance.kerala.gov.in പോർട്ടലിന്റെ പ്രവർത്തനം താത്ക്കാലികമായി തടസപ്പെട്ടിരിക്കുന്നതിനാൽ വകുപ്പിൽ നിന്നും പ്രസ്തുത പോർട്ടൽ മുഖേന നൽകുന്ന സേവനങ്ങൾ തടസം കൂടാതെ ലഭ്യമാക്കുന്നതിന് ജില്ലാ ഇൻഷ്വറൻസ് ഓഫീസർമാർക്ക് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. stateinsurance.kerala.gov.in -മുഖേന ഡി.ഡി.ഓ മാർ ഓൺലൈൻ ആയി സമർപ്പിച്ചിരുന്ന ജി.ഐ.എസ് ഫോറം സി അപേക്ഷകൾ നിലവിലെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഓഫ്ലൈൻ ആയി ജില്ലാ ഇൻഷ്വറൻസ് ആഫീസുകളിൽ സ്വീകരിക്കുന്നതാണ്. ജി.ഐഎസ് ഫോറം സി സമർപ്പിക്കുമ്പോൾ ആദ്യ വരിസംഖ്യ കിഴിവ് നടത്തിയ സ്പാർക്ക് ഡിഡക്ഷൻ വിവരങ്ങൾ ഡി.ഡി.ഓ മാർ സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യേണ്ടതാണ്. ജി.ഐ.എസ് തുക കൈപ്പറ്റുന്നതിനായി ക്ളെയിം അപേക്ഷ നിലവിലെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഓൺലൈനായി സമർപ്പിക്കേണ്ടതില്ല. പകരം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഓഫ്ലൈൻ അപേക്ഷ കൂടി ഉള്ളടക്കം ചെയ്ത് ക്ലെയിം രേഖകൾ ജില്ലാ ഇൻഷ്വറൻസ് ആഫീസുകളിൽ സമർപ്പിച്ചാൽ മതിയാകും.
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. സ.ഉ.(അച്ചടി) നം. 04/2025/ ധന തിയ്യതി 21/01/2025
ജീവൻരക്ഷ പദ്ധതി പ്രകാരം ക്ളെയിമിനായി 22/02/2023 - ലെ സ.ഉ.(അച്ചടി) നം. 17/2023/ ധന പ്രകാരം അപകടം സംബന്ധിച്ച അപേക്ഷ ഫോറം എ -യിലും അപകടംമൂലമല്ലാത്ത/സമാശ്വാസ തുകയ്ക്ക് മാത്രം അര്ഹമായ മരണത്തിന് ഫോറം ബി -യിലും അപേക്ഷിക്കുവാന് നിര്ദ്ദേശിക്കുന്നു.
ജീവൻ രക്ഷ പദ്ധതി - നിലവിലുള്ള GPAlS പദ്ധതി ജീവൻ രക്ഷ പദ്ധതിയായി പുനർനാമകരണം ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് സ.ഉ.(അച്ചടി) നം. 17/2023/ ധന തിയ്യതി 22/02/2023.നോമിനേഷന് ഫോം അപകടം മൂലമുള്ള മരണത്തിന് 15 ലക്ഷം രൂപയുടെ പരിരക്ഷ. അല്ലാതെയുള്ള മരണത്തിന് 5 ലക്ഷം രൂപയുടെ സമാശ്വാസം.
സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കിയ നിരക്ക് ഒടുക്കുന്നതിനുളള സമയപരിധി 31/03/2022 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു..സ.ഉ.(അച്ചടി) നം. 10/2022/ ധന തിയ്യതി 01/02/2022
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിന് അനുസൃതമായി വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പുനഃ ക്രമീകരിച്ചുകൊണ്ടും ഗ്രൂപ്പ് ഇൻഷുറൻസ് പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടും ഉത്തരവായിരിക്കുന്നു..സ.ഉ.(അച്ചടി) നം. 156/2021/ ധന തിയ്യതി 26/11/2021