ജീവൻരക്ഷ പദ്ധതി പ്രകാരം ക്ളെയിമിനായി 22/02/2023 - ലെ സ.ഉ.(അച്ചടി) നം. 17/2023/ ധന പ്രകാരം അപകടം സംബന്ധിച്ച അപേക്ഷ ഫോറം എ -യിലും അപകടംമൂലമല്ലാത്ത/സമാശ്വാസ തുകയ്ക്ക് മാത്രം അര്‍ഹമായ മരണത്തിന് ഫോറം ബി -യിലും അപേക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
ജീവൻ രക്ഷ പദ്ധതി - നിലവിലുള്ള GPAlS പദ്ധതി ജീവൻ രക്ഷ പദ്ധതിയായി പുനർനാമകരണം ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് സ.ഉ.(അച്ചടി) നം. 17/2023/ ധന തിയ്യതി 22/02/2023.നോമിനേഷന്‍ ഫോം അപകടം മൂലമുള്ള മരണത്തിന് 15 ലക്ഷം രൂപയുടെ പരിരക്ഷ. അല്ലാതെയുള്ള മരണത്തിന് 5 ലക്ഷം രൂപയുടെ സമാശ്വാസം.
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ് ഇൻഷ്വറൻസ് പദ്ധതി - 2023 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 7/2023/ ധന തിയ്യതി 23/01/2023
സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കിയ നിരക്ക് ഒടുക്കുന്നതിനുളള സമയപരിധി 31/03/2022 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു..സ.ഉ.(അച്ചടി) നം. 10/2022/ ധന തിയ്യതി 01/02/2022
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിന് അനുസൃതമായി വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പുനഃ ക്രമീകരിച്ചുകൊണ്ടും ഗ്രൂപ്പ് ഇൻഷുറൻസ് പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടും ഉത്തരവായിരിക്കുന്നു..സ.ഉ.(അച്ചടി) നം. 156/2021/ ധന തിയ്യതി 26/11/2021