സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും, സർക്കാർ എയിഡഡ് വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ അധ്യാപക-അധ്യാപകേതര ജീവനക്കാർക്കും, സർക്കാർ നിർദ്ദേശപ്രകാരം ലൈഫ് ഇൻഷറൻസ് പദ്ധതികളും സാമൂഹ്യ ക്ഷേമ പദ്ധതികളും വകുപ്പ് നടപ്പിലാക്കുന്നു. പ്രസ്തുത സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങൾ, മറ്റ് അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേരള സംസ്ഥാന സർക്കാരിന് സാമ്പത്തിക താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ തരം ജനറൽ ഇൻഷുറൻസ് സേവനങ്ങളും വകുപ്പ് നല്കിവരുന്നു.
ഐ.ആർ.ഡി.എ. രജിസ്ട്രേഷൻ: വകുപ്പ് 1938-ലെ ഇൻഷുറൻസ് ആക്ട് 3ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രജിസ്‌ട്രേഷൻ നമ്പർ : 539
വാണിജ്യ സ്വഭാവമുള്ള വകുപ്പെന്ന നിലയിൽ കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ഓരോ സാമ്പത്തിക വർഷവും വാർഷിക ധനകാര്യ റിപ്പോർട്ടുകൾ തയ്യാറാക്കി അക്കൗണ്ടന്റ് ജനറലിന്റെ സക്ഷ്യപ്പെടുത്തൽ നേടുന്നു. ലൈഫ് ഇൻഷുറൻസിലും ജനറൽ ഇൻഷുറൻസിലും വകുപ്പ് സ്ഥിരമായി ലാഭം രേഖപ്പെടുത്തിവരുന്നത് വകുപ്പിന്റെ കാര്യക്ഷമമായ ധനകാര്യ നിയന്ത്രണത്തിന്റെയും പ്രവർത്തനക്ഷമതയുടേയും ദീർഘകാല സുസ്ഥിരതയിലേക്കുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ്.
