നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ — കേരള സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (SLI) പദ്ധതി.

1976 മുതൽ സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുള്ള വിശ്വസ്തമായ ഇൻഷുറൻസ് പദ്ധതിയാണ് കേരള സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (SLI). പദ്ധതി സർക്കാർ ജീവനക്കാർക്കും, അതുപോലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ‌/എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ഒരു സുരക്ഷിതവും വിശ്വസനീയവുമായ സാമ്പത്തിക സുരക്ഷാ പദ്ധതി ആകുന്നു. വിവിധ സർക്കാർ ഉത്തരവുകൾക്കു കീഴിൽ നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതി, സേവനം ആരംഭിക്കുന്ന ആദ്യ ദിനത്തിൽ മുതൽ തന്നെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

എന്തുകൊണ്ടാണ് SLI നിർബന്ധിതം — അതുപോലെ അത്യന്താപേക്ഷിതവും?

1976-ൽ ആരംഭിച്ച ഈ പദ്ധതി, 1976 ഓഗസ്റ്റ് 19 മുതൽ സർക്കാർ സേവനത്തിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും നിർബന്ധിതമാണ്. തുടക്കത്തിൽ 45 വയസിന് താഴെയുള്ളവർക്ക് മാത്രം ബാധകമായിരുന്ന പദ്ധതി, പിന്നീട് 50 വയസായി ഉയർത്തി (1999 ഏപ്രിൽ 5 -ലെ GO (P) No. 1267/1999/Fin).
പുതിയ സേവന പ്രവേശകരെ ചേർന്ന ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണെന്ന് നിർബന്ധമാക്കിയിരിക്കുന്നത് 2008 ഡിസംബർ 16-ലെ GO(P) No. 556/08/Fin, പ്രകാരമാണ്. ഇത് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഉടനടി സുരക്ഷയും സാമ്പത്തിക ഉറപ്പും നൽകുന്നു.

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സമഗ്ര പരിരക്ഷയും

ജീവനക്കാർക്ക് പരമാവധി പ്രിമിയം പരിധിയില്ലാത്തതിനാൽ ഇച്ഛാനുസൃതം ഉയർന്ന ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അധിക പോളിസികൾ എടുക്കാം.
ശമ്പളപരിധി ഉയരുന്നതനുസരിച്ച് ഇൻഷ്വറൻസ് പരിരക്ഷയും ഉയർത്തുന്നതിനായി പുതിയ പോളിസി എടുക്കേണ്ടത് നിർബന്ധമാണ്.
ഒരേ ജീവനക്കാരനും വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതമായ പരിരക്ഷ ഒന്നോ അതിലധികമോ പോളിസികളിലൂടെ നിലനിര്‍ത്താം.

കൂടുതൽ പൊതുമേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു.

വർഷങ്ങളായി, എസ്.എൽ.ഐ. (SLI) പദ്ധതിയുടെ പരിധി സർക്കാർ ജീവനക്കാരെ മറികടന്ന് താഴെപ്പറയുന്ന വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു:
പഞ്ചായത്ത് ജീവനക്കാർ (1992 മുതൽ)
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുമേഖല ജീവനക്കാരും(സർക്കാർ ഉത്തരവ് (ജി.ഒ. (പി) നമ്പർ 25/2004/ഫിനാൻസ്, തീയതി: 2004 ജനുവരി 12)
മേൽപ്പറഞ്ഞത് പ്രകാരമുള്ള വിപുലീകരണം പദ്ധതിയുടെ പൊതുതാൽപര്യപരമായ കൂടുതൽ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്താൻ അവസരം സൃഷ്ടിക്കുകയും അത് സർക്കാരിന്റെ പൊതുമേഖല ജീവനക്കാരോടുള്ള കരുതലന്റേയും ഉത്തരവാദിത്വത്തിന്റെയും തെളിവായി മാറുകയും ചെയ്തു.

ശമ്പളത്തിൽ നിന്നും നേരിട്ട് പ്രതിമാസപ്രീമിയം കിഴിവ് നടത്തുന്ന സുഗമമായ സംവിധാനംതാങ്കളുടെ എസ്.എൽ.ഐ. പ്രീമിയം താഴെപ്പറയുന്ന രീതിയിൽ സുഗമമായ കൈകാര്യം ചെയ്യപ്പെടുന്നു:

ഓരോ മാസവും ശമ്പളത്തിൽ നിന്ന് നേരിട്ട് കിഴിവ് നടത്തുന്നു.

താങ്കളുടെ ഡ്രോയിങ് ആൻഡ് ഡിസ്ബേർസിംഗ് ഓഫീസർ (DDO)/സാലറി ഡിസ്ബേർസിംഗ് ഓഫീസർ (SDO) വഴി പരിശോധനയ്ക്കു വിധേയമാകുന്നു
നേരിട്ട് അല്ലെങ്കിൽ മറ്റ് അടവ് രീതികൾ വഴി സർക്കാർ ട്രഷറി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു
എങ്കിലും, ഈ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട്, വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും കമ്പ്യൂട്ടർവത്ക്കരിക്കുന്നതിലൂടെ താങ്കളുടെ പ്രിമിയം വിവരങ്ങൾ എപ്പോഴും കൃത്യമായി രേഖപ്പെടുത്തുകയും സുരക്ഷിതമായി കൈകാര്യം ചെയ്യുകയും താങ്കൾക്ക് നേരിട്ട് പരിശോധിക്കുവാനായി ലഭ്യമാക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുന്നു.

ശക്തമായ നിയമവ്യവസ്ഥകൾക്ക് വിധേയം

ചുവടെ പറയും പ്രകാരമുള്ള ചട്ടങ്ങളുടെയും സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ചും പദ്ധതി നടപ്പിലാക്കപ്പെടുന്നു:
കേരള സംസ്ഥാന ലൈഫ് ഇൻഷുറൻസ് ചട്ടങ്ങൾ (GO (P) No. 840/88/Fin, 1988 നവംബർ 16)
വിവിധ വർഷങ്ങളിലായി ഇറക്കിയ അനേകം സർക്കാർ ഉത്തരവുകൾ, വിശദമായ ചുവടെ പറയുന്നവയിൽ വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നു:
പോളിസിയിൽ ചേരുന്നത്
പ്രിമിയം ശേഖരണ സംവിധാനം
വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ അർഹത
പോളിസികളുടെ കൃത്യമായ സെറ്റിൽമെന്റ് നടപടികൾ
പോളിസിയിൻ മേലുള്ള വായ്പ
പോളിസി ലാഭവിഹിതം

ചുരുക്കത്തിൽ

നിങ്ങൾ താഴെപ്പറയുന്ന ജീവനക്കാരിൽ ഒരാളാണെങ്കിൽ:

  • കേരള സർക്കാർ
  • തദ്ദേശസ്വയം ഭരണ സ്ഥാപനം
  • എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം
  • കേരളസർക്കാർ പൊതുമേഖലാ സ്ഥാപനം
  • കേരളസർക്കാർ സഹകരണ ‌/ ഗ്രാൻഡ് ഇൻ എയിഡ് സ്ഥാപനം

— നിങ്ങളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവി ഇവിടെ തുടങ്ങുന്നു.

കേരള സംസ്ഥാന ലൈഫ് ഇൻഷുറൻസ് (SLI) പദ്ധതിയിൽ അംഗത്വം എടുക്കുന്നതിലൂടെ:

  • നിങ്ങളുടെ കുടുംബത്തിന്‌ ഉറപ്പുള്ള സംരക്ഷണം നൽകാം
  • നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പിന്തുണ ഉറപ്പാക്കാം
  • ഒരു പൊതു സേവന പ്രവർത്തകനെന്ന നിലയിൽ ഉള്ള ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം

സുരക്ഷ, സ്ഥിരത, വിശ്വാസ്യത — SLI പദ്ധതിയിൽ ചേർന്ന്.

കൂടുതൽ വിവരങ്ങൾക്ക്:

നിങ്ങളുടെ ജില്ല ഇൻഷുറൻസ് ഓഫീസിൽ അല്ലെങ്കിൽ തിരുവനന്തപുരം സംസ്ഥാന ഇൻഷുറൻസ് ഡയറക്ടറേറ്റിൽ ഫോൺ/ഇ-മെയിൽ അല്ലെങ്കിൽ നേരിട്ട് ബന്ധപ്പെടുക.

നിങ്ങളുടെ പോളിസികൾ എങ്ങനെ ആരംഭിക്കാമെന്നും, പുതുക്കാമെന്നും, കൂടുതൽ എടുക്കാമെന്നും നിങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിക്കും.